Homeവീട്ടുകാര്യംചെരുപ്പുകള്‍ ഇനി സ്വയം ഡിസൈന്‍ ചെയ്തു വാങ്ങാം

ചെരുപ്പുകള്‍ ഇനി സ്വയം ഡിസൈന്‍ ചെയ്തു വാങ്ങാം

ചെരുപ്പു വാങ്ങാന്‍ കടയില്‍ കയറി ഉള്ളതെല്ലാം ഇട്ടു നോക്കിയാലും മനസ്സിനിണങ്ങിയ ഒരെണ്ണം കിട്ടിയില്ലെന്നു പരിതപിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള രൂപത്തിലും നിറത്തിലും മെറ്റീരിയലിലും സ്വയം ചെരിപ്പ്‌ ഡിസൈന്‍ ചെയ്‌തെടുക്കാം. ഹീലിന്റെ ഉയരം, നിറങ്ങള്‍ , എക്സ്ട്രാ ഫിറ്റിംഗ്സ് , മെറ്റീരിയല്‍ എന്നിങ്ങനെ എല്ലാം നിങ്ങള്‍ക്കു തീരുമാനിക്കാം. നിങ്ങള്‍ നല്‍കുന്ന ഡിസൈനിനനുസൃതമായി കമ്പനികള്‍ നിങ്ങള്‍ക്കു പാദരക്ഷകള്‍ നിര്‍മിച്ചു നല്‍കും.   പ്രമുഖ കമ്പനികളായ Nike, Converse, Vans എന്നിവരെല്ലാം തന്നെ ഈ കസ്റ്റമൈസ്ഡ് ഷൂസ്‌ വിപണന രംഗത്തേക്കിറങ്ങി കഴിഞ്ഞു. അത്‌ലറ്റിക്‌ ഷൂസും സ്‌നീക്കേഴ്‌സും മാത്രല്ല, സ്‌ത്രീകള്‍ക്കു വേണ്ടി അലങ്കാരചെരിപ്പും കുഞ്ഞുങ്ങള്‍ക്കായി ഓമനത്തം തുളുമ്പുന്ന ബേബി ഷൂസുമെല്ലാം ഇനി സ്വയം ഡിസൈന്‍ ചെയ്‌തു വാങ്ങാം. ഷൂനിര്‍മാതാക്കളുടെ അടുത്ത്‌ ചെന്ന്‌ ഇഷ്‌ടമുള്ള ഡിസൈനും മെറ്റീരിയലും പറഞ്ഞുകൊടുത്ത്‌ ചെരിപ്പ്‌ നിര്‍മിച്ചെടുക്കുന്നത്‌ അത്ര എളുപ്പമല്ല എന്നു കരുതുന്നവര്‍ക്കും സന്തോഷവാര്‍ത്തയുണ്ട്‌. ചെരിപ്പുകള്‍ ഓണ്‍ലൈന്‍ വഴി ഡിസൈന്‍ ചെയ്തു വാങ്ങാം. വീട്ടിലിരുന്നാല്‍ മതി, മനസിനിണങ്ങിയ ചെരിപ്പ്‌ തേടിയെത്തുമെന്ന്‌ ചുരുക്കം. shoesofprey.com എന്ന വെബ്‌ സൈറ്റ്‌ ഇതിന്‌ ഒരു ഉദാഹരണമാണ്.

Must Read