Homeവീട്ടുകാര്യംസജിതാ മഠത്തില്‍ വീണ്ടും ബിഗ് സ്ക്രീനില്‍

സജിതാ മഠത്തില്‍ വീണ്ടും ബിഗ് സ്ക്രീനില്‍

സംവിധായകന്‍ ജോയി മാത്യുവിന്റെ ആദ്യ സംരംഭമായ ഷട്ടറിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച സജിതാ മഠത്തില്‍ മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടും സ്‌ക്രീനില്‍. സെല്ലിലോയിഡിന് ശേഷം കമല്‍ ഒരുക്കുന്ന നടനിലാണ് സജിത അഭിനയിക്കുന്നത്. ജയറാമാണ് ചിത്രത്തിലെ നായകന്‍.

നാടക കലാകാരനായ ഓച്ചിറ വേലുക്കുട്ടിയുടെ കാലഘട്ടം മുതലുള്ള നാടക കലാകാരന്മാരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. കെപിഎസി ലളിത, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, രമ്യാ നമ്പീശന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പഴയ കാല നാടക ഗാനങ്ങളും, കെപിഎസി ഉള്‍പ്പെടെയുള്ള നാടക ട്രൂപ്പുകളുടെ പ്രതാപ കാലത്തെ വരച്ച് കാണിക്കുന്ന രംഗങ്ങളും ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍.

Manju
Manju
മഞ്ജുള, സ്വദേശം കണ്ണൂര്‍ . ടോപ് ന്യൂസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍വേള്‍ഡില്‍ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ .

Must Read