Homeഓണസദ്യപാലട പ്രഥമന്‍

പാലട പ്രഥമന്‍

ചേരുവകള്‍ :

പാലട – നൂറു ഗ്രാം
പഞ്ചസാര – ഇരുന്നൂറ് ഗ്രാം
പാല്‍ – ഒന്നര ലിറ്റര്‍
അണ്ടിപ്പരിപ്പ് – 25 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
ഏലയ്ക്ക – 2 എണ്ണം
നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

അട ചൂടുവെള്ളത്തില്‍ രണ്ടുമിനിട്ട് നേരം മുക്കിയിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക (ഇങ്ങനെ ചെയ്യുന്നത് വഴി അടയുടെ കഷണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം). അതിനുശേഷം വെള്ളമൊഴിച്ച് നന്നായി വേവിച്ചു വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ പാല്‍ തിളപ്പിയ്ക്കുക. ചെറുതീയില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ട് ആദ്യമുണ്ടായിരുന്നതിന്റെ ഏകദേശം പകുതിയായി പാല്‍ വറ്റിച്ചെടുക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും വേവിച്ച അടയും ഏലയ്ക്കാ വറുത്ത് പൊടിച്ചതും ചേര്‍ക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് പത്തുമിനിട്ട് അടച്ചു വച്ച് വേവിയ്ക്കുക.
പാല്‍ തിളപ്പിച്ച് വറ്റിയ്ക്കുന്ന സമയം ലാഭിയ്ക്കാന്‍ തിളപ്പിച്ച പാലില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് കുറുക്കിയെടുക്കുന്ന രീതിയും നിലവിലുണ്ട്.

 

അട സ്വയം ഉണ്ടാക്കിയെടുക്കണം എന്നുള്ളവര്‍ക്ക് : ഉണക്കലരി വെള്ളത്തില്‍ കുതിര്‍ത്തു പൊടിക്കുക. അരിപ്പൊടിയില്‍ വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് ദോശമാവു പോലെ കലക്കിയെടുക്കുക. മാവ് വാഴയിലയില്‍ ഒഴിച്ച് ഇല മടക്കുക. ഇത് തിളച്ചവെള്ളത്തിലിട്ട്  ഒരു മണിക്കൂര്‍ വേവിക്കുക. വേവുമ്പോള്‍ വെള്ളം കളഞ്ഞ് തണുത്ത വെള്ളം ഒഴിക്കുക. ഇല തണുത്ത ശേഷം അട പുറത്തെടുത്ത് കഷണങ്ങളാക്കുക.

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍

Must Read