ഐശ്വര്യ റായി വീണ്ടും സിനിമാ ലോകത്തേയ്ക്ക് തിരികെ എത്തുന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പമാണ് ഐശ്വര്യയുടെ തിരിച്ചു വരവ്. ഹാപ്പി ആനിവേഴ്സറി എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തിരികെ എത്തുമ്പോള്‍ ഐശ്വര്യയുടെ രൂപവും ഭാവവും എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ധൂം ടുവില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ അതേ ഐശ്വര്യയായിട്ടാകും ഹാപ്പി ആനിവേഴ്സറിയിലും ഐശ്വര്യ എത്തുകയെന്നാണ്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് പറയുന്നത്.
സൈസ് സീറോ ആയാണ് ഐശ്വര്യ റായി ധൂം ടു എന്ന ആക്ഷന്‍ ത്രില്ലറില്‍ പ്രത്യക്ഷപ്പെട്ടത്. ഹാപ്പി ആനിവേഴ്സറിയുടെ കഥ കേട്ട് ഇഷ്ടുപ്പെട്ടാണ് ഐശ്വര്യ അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിയതത്രേ. അമ്മയായതിനു ശേഷം ഏറെ നാളായി സിനിമാ ലോകത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു മുന്‍ ലോകസുന്ദരി.
പ്രഹളാദ് കക്കര്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ആനിവേഴ്സറി അടുത്ത വര്‍ഷമാകും പുറത്തിറങ്ങുക. സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും സൌത്ത് ആഫ്രിക്കയിലാണ്.