Home വീട്ടുകാര്യം താരന്‍ അകറ്റാന്‍

താരന്‍ അകറ്റാന്‍

0
താരന്‍ അകറ്റാന്‍

ചുവന്നുള്ളി,കറുക, നീല ഉമ്മത്തില എന്നിവ തുല്യ അളവില്‍ എടുത്ത് ഇടിച്ചു പിഴിഞ്ഞ നീര്‍ മൂന്നും കൂടി ഒരു ലിറ്റര്‍ എടുത്ത് 250 മില്ലി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ആറിയതിനുശേഷം അരിച്ചെടുക്കുക.  ദന്തപ്പാലയുടെ ഇല അഞ്ചെണ്ണം ചെറുതായി പിച്ചി ഈ എണ്ണയില്‍ ഇട്ടുവെക്കുക. മൂന്നുദിവസം ഈ എണ്ണ വെയിലത്തുവയ്ക്കണം. ശേഷം ഇത് അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കാം. കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഈ എണ്ണ അല്‍പം  തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിക്കുക. കുളിക്കുമ്പോള്‍ ചെറുപയര്‍ പൊടിയോ ചെമ്പരത്തിത്താളിയോ ഉപയോഗിച്ച് തല കഴുകുക.

ആഴ്ചയില്‍ ഒരിക്കല്‍ ചെറുനാരങ്ങാനീര്‍ തലയോട്ടിയില്‍ പുരട്ടി കഴുകുന്നത് താരാന്‍ അകറ്റാന്‍ സഹായിക്കും.