ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, ഡിപ്രഷന് ഉണ്ടാവുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്.
ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണം. ഇതുമൂലമുള്ള അവശതകള്‍ ഇല്ലാതാക്കുന്നതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനം കുറയ്ക്കുകവഴി അവശതകള്‍ ഏറെക്കുറെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍സ്യം അടങ്ങിയ ഭക്ഷണം ഈ ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക, കോഫി, മദ്യം, കോള എന്നിവയുടെ ഉപയോഗം കുറയ്ക്കുക എന്നിവ ചില പരിഹാരമാര്‍ഗ്ഗങ്ങളാണ്.
ഈസമയങ്ങളില്‍ മാനസിക ഉല്ലാസം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ് ഉചിതം. പി.എം.എസിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഭര്‍ത്താവിനോടും മറ്റും ഇക്കാലയളവിലുണ്ടാകുന്ന അസ്വസ്ഥകള്‍ തുറന്നു പറയുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കി ഇടപഴകുന്നതിന് സഹായിക്കും.