ചേരുവകള്‍
കടലമാവ് – 2 കപ്പ്
പഞ്ചസാര (പൊടിച്ചത്) – 1 1/2 കപ്പ്
നെയ്യ് – 1 കപ്പ്
ബദാം,പിസ്ത,അണ്ടിപ്പരിപ്പ് – 1 ടീസ്പൂണ്‍ വീതം (നുറുക്കിയത്).
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പത്ത് വച്ച് നെയ്യും കടലമാവും ചെറിയ തീയില്‍ ഇളക്കിക്കൊണ്ടിരിക്കുക. ചെറിയ കുമിളകളും നല്ല സുഗന്ധവും വരുമ്പോള്‍ തീയില്‍ നിന്നും മാറ്റി തണുക്കാന്‍ വയ്ക്കുക. ബദാം,പിസ്ത,അണ്ടിപ്പരിപ്പ് എന്നിവയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത്രയുമാകുമ്പോള്‍ ചെറിയ ഉരുളകളായി കടലമാവ് മാറിയിട്ടുണ്ടാകും. അതിനെ ലഡു വലിപ്പത്തിലുള്ള ഉരുളകളാക്കുക.