Home വീട്ടുകാര്യം വീടു പണിയുമ്പോള്‍ ചിലവു കുറയ്ക്കാം

വീടു പണിയുമ്പോള്‍ ചിലവു കുറയ്ക്കാം

0
വീടു പണിയുമ്പോള്‍ ചിലവു കുറയ്ക്കാം

ആരംഭം മുതല്‍ സൂക്ഷ്മമായി ശ്രദ്ധിക്കുകയും കൃത്യമായ പ്ലാനോടു കൂടി ഓരോഘട്ടവും പണിതീര്‍ക്കുകയുമാണെങ്കില്‍ വീടുപണിയിലെ പല അനാവശ്യ ചെലവുകളും ഒഴിവാക്കാം.

  1. എന്തൊക്കെ തന്റെ വീട്ടില്‍ വേണമെന്നതിനെ കുറിച്ച് ആദ്യം കൃത്യമായ ധാരണയുണ്ടാക്കണം.  വീടു നിര്‍മാണത്തിനായി എന്തു വാങ്ങുമ്പോഴും  ഗുണനിലവാരമുള്ള  ചെലവു കുറഞ്ഞ സാമഗ്രികള്‍ കണ്ടെത്തുക.
  2.  വെട്ടുകല്ല് ലഭ്യമാകുന്ന പ്രദേശമാണെങ്കില്‍ വീടു പണിയുവാന്‍ വെട്ടുകല്ല് ഉപയോഗിക്കുന്നതാണ് നല്ലത്. പണിക്കൂലി, സിമന്റ്, മണല്‍ എന്നിവയിലൊക്കെ വലിയ ലാഭം കണ്ടെത്താം. എട്ട് ചുടുകട്ടയുടെ സ്ഥാനത്ത് ഒരു വെട്ടുകല്ലുമതിയാകും.
  3. അനാവശ്യ ആര്‍ഭാടങ്ങളായ ഷോവാളുകള്‍, കമാനങ്ങള്‍ എന്നിവ ഒഴിവാക്കുക.
  4. സ്വകാര്യത ആവശ്യമില്ലാത്ത ഇടങ്ങളില്‍ ഭിത്തികള്‍ പരമാവധി ഒഴിവാക്കുക. ഫര്‍ണിച്ചറുകള്‍, ഗോവണി എന്നിവിടങ്ങളുടെ അടിഭാഗം സ്റ്റോറേജ് ഏരിയയായി ഉപയോഗിച്ചാല്‍ വാര്‍ഡ്രോബുകളും മറ്റും കുറയ്ക്കാം.
  5. ചെറിയ വീടുകള്‍ക്ക് ലിന്റല്‍ ഒഴിവാക്കി പകരം വാതിലുകള്‍ക്കും ജനല്‍ഫ്രെയിമുകള്‍ക്കും മുകളില്‍ ആര്‍ച്ചുകള്‍ പണിയാം.
  6. സണ്‍ഷേഡുകള്‍ ജനലിനു മുകളില്‍ മാത്രം മതിയാവും. പ്രധാന വാര്‍പ്പിന്റെ അറ്റം ചെരിച്ചു വാര്‍ത്താല്‍ സണ്‍ഷേഡിന്റെ ഗുണം ലഭിക്കും.
  7. സണ്‍ഷേഡു വാര്‍ക്കുമ്പോള്‍ ഒരേ കട്ടിയില്‍ വേണമെന്നില്ല. അടിഭാഗം സമാന്തരമായി നിറുത്തി മുകള്‍ ഭാഗം അല്പം ചരിച്ചു കൊടുക്കാം.
  8. അലമാരകള്‍ക്കും ഷെല്‍ഫുകള്‍ക്കും തടി ഒഴിവാക്കി ഫെറോസിമന്റ് ഉപയോഗിച്ചാല്‍ ചെലവ് വലിയൊരളവില്‍ കുറയ്ക്കാം.
  9. പ്രധാനയിടങ്ങളില്‍ മാത്രം തേക്കും ഈട്ടിയും ഉപയോഗിച്ച് മറ്റു ഭാഗങ്ങളില്‍ മഹാഗണി, ആഞ്ഞിലി, പ്ലാവ് തുടങ്ങിയവ ഉപയോഗിച്ചു പണിയുന്നത് മരപ്പണിയുടെ ചിലവ് വലിയ അളവില്‍ കുറയ്ക്കും.
  10. ബാത്ത് റൂം പോലുള്ള ഇടങ്ങളില്‍ ഫൈബര്‍ വാതിലുകള്‍ ഉപയോഗിച്ചാല്‍ ചെലവ് കുറയുമെന്നു മാത്രമല്ല കാലാവസ്ഥ മാറ്റം അനുസരിച്ച് തടിക്കുളള വികസിക്കലും ചുരുങ്ങലുമെല്ലാം ഒഴിവാക്കാം. വൃത്തിയാക്കാനും എളുപ്പമാണ്.