ഫൗണ്ടേഷന്‍ ക്രീം എന്നത് മേക്കപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വീടിന് അടിത്തറ കെട്ടുന്നതുപോലെയാണ് മേക്കപ്പില്‍ ഫൗണ്ടേഷന്‍ ക്രീം. ചര്‍മ്മത്തിന്റെ മാറ്റുകൂട്ടാനും മുഖത്തിന്റെ എല്ലാഭാഗത്തെയും കളര്‍ടോണ്‍ ഒരുപോലെയാക്കാനും ഫൗണ്ടേഷന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നു. നല്ല ബ്രാന്‍ഡ് വാങ്ങിയതു കൊണ്ടോ അളവില്‍ കൂടുതലുണ്ടോയെന്ന് നോക്കിയതു കൊണ്ടോ കാര്യമില്ല. അതിന്റെ ഗുണവും ചര്‍മ്മത്തോട് എത്രത്തോളം ചേരുന്നുണ്ടെന്നതും പധാനമാണ്. ചിലയാളുകള്‍ അവരുടെ ചര്‍മ്മത്തിലെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനുവേണ്ടി വേണ്ടതില്‍ കൂടുതല്‍ ഫൗണ്ടേഷന്‍ ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. ഫൌണ്ടേഷന്‍ ക്രീമിന്റെ അമിതമായ ഉപയോഗം ചര്‍മ്മത്തിനു പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുന്നു. മേക്കപ്പിന്റെ യഥാര്‍ത്ഥ ഉപയോഗം എങ്ങനെയെന്നറിയുന്നതിന് മേക്കപ്പ് കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. അംഗീകൃത ബ്യൂട്ടിഷന്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ മേക്കപ്പ് സാധനങ്ങള്‍ തിരഞ്ഞെടുക്കാവൂ.
ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കുമ്പോള്‍
Date:
Found a lot of informative articles on this site. Keep up the good work.
Geethu