Homeവീട്ടുകാര്യംട്രെന്‍ഡിയാകാന്‍ സില്‍ക്ക്‌ ത്രെഡ്‌ വളകള്‍

ട്രെന്‍ഡിയാകാന്‍ സില്‍ക്ക്‌ ത്രെഡ്‌ വളകള്‍

വളകളുടെ കാര്യത്തില്‍ സില്‍ക്ക്‌ ത്രെഡ്‌ വളകളാണ് ഇപ്പോള്‍ ട്രെന്‍ഡ്‌. ആകര്‍ഷകമായ നിറങ്ങളിലുള്ള പട്ടുനൂലിഴകള്‍ ചുറ്റിയ സില്‍ക്ക്‌ ത്രെഡ്‌ വളകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ സില്‍ക്‌ ത്രെഡ്‌ വളകളില്‍ വെറൈറ്റികള്‍ ഒട്ടേറെയുണ്ട്. സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും ഡിമാന്‍ഡുണ്ട്. സില്‍ക്ക്‌ ത്രെഡ്‌ ബാംഗിളുകളില്‍ മുത്തും ഞാത്തുമൊക്കെ വേണമെന്നുള്ളവര്‍ക്ക് അതും റെഡിയാണ്‌. തടിയും മെറ്റലും കൊണ്ട് നിര്‍മിച്ച വളകളില്‍ പട്ടുനൂലിഴകള്‍ ചുറ്റിയാണ് ഇത്തരം വളകള്‍ നിര്‍മ്മിക്കുന്നത്‌. പത്തു മുതല്‍ അമ്പതു രൂപ വരെയാണ്‌ വില. പഴയ തടി വളയോ കട്ടി കൂടിയ ഫൈബര്‍ വളയോ കൈവശമുണ്ടെങ്കില്‍ സ്വയം സില്‍ക്ക് ത്രെഡ് വളകള്‍ നിര്‍മിക്കാവുന്നതാണ്.

Swapna
Swapna
പേര് സ്വപ്ന ബോബി , അറിയപ്പെടുന്ന കരകൌശല വിദഗ്ദ്ധയും , മ്യൂറല്‍ പെയിന്ററും. സ്വപ്നം കളക്ഷന്‍സ് എന്ന ഡിസൈനര്‍ വെയര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആര്‍ട്ടിഫിഷ്യല്‍ ജൂവലറി മേക്കിംഗ് ട്രെയിനര്‍ കൂടിയാണ് സ്വപ്ന. ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍

Must Read