ഫാഷന്‍ ലോകത്ത് ജെഗ്ഗിങ്ങ്‌സ് തരംഗം

Date:

ഫാഷന്‍ ലോകത്തെ ന്യൂ ജനറേഷന്‍ സൂപ്പര്‍താരമാണ് ജെഗ്ഗിങ്ങ്‌സ്.  എന്താണ് ഈ ജെഗ്ഗിങ്ങ്‌സ് എന്നാലോചിച്ച് സമയം കളയാതെ വേഗം പോയി ഒന്നു വാങ്ങിക്കോളൂ. കാരണം ഫാഷനിലെ പുത്തന്‍ ട്രെന്‍ഡാണ് ഈ പുതുവേഷം. സ്കിന്നി ജീന്‍സ് എന്ന അച്ഛന്  ലെഗ്ഗിങ്ങ്‌സ്  എന്ന അമ്മയിലുണ്ടായ മകളാണ് ജെഗ്ഗിങ്ങ്‌സ് എന്നു പറയാം. ഇപ്പോള്‍ സാധനം എന്താണ് എന്നതിനെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും അല്ലേ?

ജീന്‍സിന്റെയും ലെഗ്ഗിങ്ങ്‌സിന്റെയും കോമ്പിനേഷനാണ്  ജെഗ്ഗിങ്ങ്‌സ്.  ഡെനിം ലെഗ്ഗിങ്ങ്‌സ് എന്നും ഇതിനെ പറയാം. ഡെനിം മെറ്റീരിയല്‍ ആയതിനാല്‍ ലെഗ്ഗിങ്ങ്‌സ് ധരിക്കുമ്പോളത്തേതു പോലെ പിന്‍ഭാഗം മറയ്ക്കുന്നതോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യവുമില്ല. സ്‌കിന്നി ജീന്‍സ് മാത്രം മതി എന്നു ശാഠ്യം പിടിച്ചിരുന്നവരൊക്കെ ഇപ്പോള്‍ ജെഗ്ഗിങ്ങ്‌സിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുകയാണ്. ഒട്ടിപ്പിടിച്ച ജീന്‍സ് ഇടുമ്പോഴുളള അസ്വസ്‌ഥതകളൊന്നും ജെഗ്ഗി‌ങ്ങ്‌സ് ധരിക്കുമ്പോളിലാ എന്നതാണ് പ്രധാന പ്ലസ് പോയിന്റ്.

ജെഗ്ഗിങ്ങ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് കൃത്യമായി ചേരുന്നുണ്ട് എന്ന് ധരിച്ചു നോക്കി ഉറപ്പുവരുത്തണം.  ഇന്‍ഡിഗോ ബ്ലൂ നിറമുള്ള  ജെഗ്ഗിങ്ങ്‌സ് ആണ് ഇപ്പോള്‍ ട്രെന്‍ഡ്. ബ്ലാക്കിനും ആരാധകര്‍ ഏറെയുണ്ട്.  ഈ നിറങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഇരുണ്ട കളര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഷോര്‍ട്ട് / ലോംഗ് ടോപ്പുകള്‍ ജെഗ്ഗിങ്ങ്‌സിന്റെ കൂടെ ധരിക്കാം. ഏതു പ്രായക്കാര്‍ക്കും ഇണങ്ങും എന്ന പ്രത്യേകതയും ജെഗ്ഗിങ്ങ്‌സിനുണ്ട്.

Swapna
Swapna
പേര് സ്വപ്ന ബോബി , അറിയപ്പെടുന്ന കരകൌശല വിദഗ്ദ്ധയും , മ്യൂറല്‍ പെയിന്ററും. സ്വപ്നം കളക്ഷന്‍സ് എന്ന ഡിസൈനര്‍ വെയര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആര്‍ട്ടിഫിഷ്യല്‍ ജൂവലറി മേക്കിംഗ് ട്രെയിനര്‍ കൂടിയാണ് സ്വപ്ന. ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൃദയാരോഗ്യത്തിന് യോഗ

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌. നമ്മുടെ ശരീരത്തില്‍ ശക്‌തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്‌കാരം ലോകത്തിന്‌ നല്‍കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്‌ഥയിലാവുകയും ഹൃദയമിടിപ്പ്‌ നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും...

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം...

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം...