Homeഓണസദ്യബീറ്റ്‌റൂട്ട് പച്ചടി

ബീറ്റ്‌റൂട്ട് പച്ചടി

ചേരുവകള്‍ :

ബീറ്റ്‌റൂട്ട്         –    രണ്ടെണ്ണം അരിഞ്ഞത്
വറ്റല്‍ മുളക്    –    മൂന്ന് എണ്ണം
ജീരകം        –    ഒരു സ്പൂണ്‍
മുളകുപൊടി    –    ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി    –    അര സ്പൂണ്‍
ഉലുവ        –    ഒരു സ്പൂണ്‍
തൈര്        –    ഒരു കപ്പ്
ഉപ്പ്        –    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് , ഉലുവ , വറ്റല്‍ മുളക്, ജീരകം,  എന്നിവ വഴറ്റി എടുക്കുക. ഇതിലേയ്ക്ക് ബീറ്റ്‌റൂട്ട് അരിഞ്ഞത് ചേര്‍ത്ത് ഇളക്കുക. ബീറ്റ്‌റൂട്ട് മൂത്തു വരുമ്പോള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. സ്റ്റൌ ഓഫ് ചെയ്ത ശേഷം തൈരും അല്പം വെള്ളവും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. വീണ്ടും സ്റ്റൌ ഓണ്‍ ചെയ്ത് ഒരു മിനുറ്റ് നേരം ചെറിയ ചൂടില്‍ നന്നായി ഇളക്കുക. പച്ചടി റെഡി

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍

Must Read