Home രുചി റെഡ് ചില്ലിചിക്കന്‍

റെഡ് ചില്ലിചിക്കന്‍

0
റെഡ് ചില്ലിചിക്കന്‍

ചില്ലി ചിക്കന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ലല്ലോ. ഫാസ്റ്റ് ഫുഡ് സെന്ററുകളില്‍ പോകാതെ വീ്ട്ടില്‍തന്നെ ചില്ലി ചിക്കന്‍ ഉണ്ടാക്കി നോക്കിയാലോ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെഡ് ചില്ലി ചിക്കന്റെ റെസിപ്പി ഇതാ.

ചേരുവകള്‍

ഇളം കോഴി-ചെറുത് 2 എണ്ണം

സവാള-5 എണ്ണം

മുട്ടയുടെ മഞ്ഞ – 2 മുട്ടയുടേത്

പുളിച്ച ക്രീം – 1 കപ്പ്

മുളകു പൊടി – 1 റ്റീ സ്പൂണ്‍

ഉപ്പ്, കുരുമുളകു പൊടി – പാകത്തിന്

ബട്ടര്‍ – ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

സവാള അരിഞ്ഞ് ചൂടാക്കിയ ബട്ടറിലിട്ട് വറുത്ത് ബ്രൌണ്‍ നിറമാകുമ്പോള്‍ അതിലേക്ക് കോഴി ഇറച്ചി നാലായി മുറിച്ചതും മുളകു പൊടിയും ഉപ്പും കുരുമുളകു പൊടിയും ചേര്‍ക്കുക. കോഴി ഇറച്ചിയുടെ നിറം മാറിത്തുടങ്ങുമ്പോള്‍ മുട്ടയുടെ മഞ്ഞ ചേര്‍ത്ത് ചെറു തീയില്‍ വെക്കുക. ഇറച്ചി വെന്ത് മൃദുവാകുമ്പോള്‍ ക്രീം ഒഴിച്ച് വാങ്ങി കഴിക്കാം.