മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണല്ലോ ഫിഷ് മോളി. ഏതു മീനും ഉപയോഗിക്കാമെങ്കിലും നല്ലദശയുള്ള മീനുകളാണ് ഫിഷ് മോളി ഉണ്ടാക്കാന്‍ നല്ലത്. രുചികരമായ ഫിഷ് മോളി എങ്ങനെ തയ്യാര്‍ ചെയ്യാം എന്നു നമുക്കു നോക്കാം.
ചേരുവകള്‍ :
മീന്‍ – 300 ഗ്രാം
പച്ചമുളക് – 5
സവാള – 1
ഇഞ്ചി – 1 ചെറിയ കഷണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – 1/2 കപ്പ് (ഒന്നാം പാല്‍)
തേങ്ങാപ്പാല്‍ – 1 കപ്പ് (രണ്ടാം പാല്‍)
കറിവേപ്പില – പാകത്തിന്
വെളിച്ചെണ്ണ – പാകത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം :
മീന്‍ നന്നായി കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. പകുതി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ച് ഈ കഷണങ്ങളില്‍ പുരട്ടി വയ്ക്കുക. അര മണിക്കൂറിനുശേഷം എണ്ണ നന്നായി ചൂടാക്കി അധികം മൂത്തുപോകാതെ മീന്‍ കഷണങ്ങള്‍ വറുത്തെടുക്കുക. അതിനുശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, കറിവേപ്പില എന്നിവകൂടി ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, എന്നിവയും രണ്ടാം പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. നന്നായി തിളച്ചതിനുശേഷം വറുത്തുവച്ചിരിക്കുന്ന മീന്‍കൂടി ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വയ്ക്കാം.