ഏതു സദ്യയിലും ശരിക്കും ‘ഹീറോ’ അവിയല്‍ ആണ്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. അവിയലിനു പല പ്രാദേശിക ഭേദങ്ങളുമുണ്ട്. പാലക്കാടന്‍ രീതിയിലുള്ള അവിയല്‍ ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ വിവരിക്കുന്നത്.
ചേരുവകള്‍ :
മിക്സഡ് വെജിറ്റബിള്‍സ് – 2 കപ്പ് (സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, ഉരുളക്കിഴങ്ങ്, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, മുരിങ്ങക്ക, പടവലങ്ങ, ബീൻസ് എന്നിവയാണ്. അവിയലിനായി നീളത്തിലാണ് പച്ചക്കറികള്‍ അരിയേണ്ടത്.)
തേങ്ങ ചിരവിയത് – 1 കപ്പ്
പച്ചമുളക് – 5 എണ്ണം
തൈര് – 1 കപ്പ്
മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം :
പച്ചക്കറികള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അരക്കപ്പ് വെള്ളത്തില്‍ അഞ്ചു മിനിട്ടോളം വേവിക്കുക. പച്ചക്കറികള്‍ അധികം വേവേണ്ട ആവശ്യമില്ല. പാതി വേവ് ധാരാളം മതി. തേങ്ങ ചുരണ്ടിയതും, പച്ചമുളകും, തൈരും കൂടി മിക്സിയില്‍ ചെറുതായി ഒന്ന് അടിച്ചെടുക്കുക. ഈ കൂട്ട് പച്ചക്കറിയില്‍ ചേര്‍ത്ത് മൂന്നു മിനിട്ട് തിളപ്പിക്കുക. പച്ചമണം മാറി വരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വെളിച്ചെണ്ണയില്‍ താളിച്ചെടുക്കുക.