എരിശ്ശേരിയില്ലെങ്കില്‍ പിന്നെ എന്തു സദ്യ ? രുചികരമായ എരിശ്ശേരി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
ചേരുവകള്‍ :
നേന്ത്രക്കായ – 5 എണ്ണം
ചേന – 500 ഗ്രാം
തേങ്ങ – 2 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം
മുളകുപൊടി – 10 ഗ്രാം
കുരുമുളകുപൊടി – 25 ഗ്രാം
മഞ്ഞള്‍പൊടി – ഒരു ടീ സ്പൂണ്‍
ജീരകം – ഒരു ടീ സ്പൂണ്‍
കടുക് – ഒരു ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം :
ചേനയും, നേന്ത്രക്കായയും തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകിവെക്കുക. കഷണങ്ങള്‍ക്ക് മീതെ നില്‍ക്കത്തക്ക വെള്ളം ഒഴിച്ച് അടുപ്പത്ത് വെക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്ത് തിളപ്പിച്ച് കഷണങ്ങള്‍ വേവിക്കുക. തേങ്ങ ഒന്നര എണ്ണം ചിരകിയതും ജീരകവും കൂടി ചെറുതായി അരയ്ക്കുക. വെന്ത കഷണങ്ങളില്‍ ഉപ്പും തേങ്ങ അരച്ചതും ചേര്‍ത്ത് പത്ത് മിനിറ്റ് ഇളക്കി തിളപ്പിക്കുക. അടുപ്പത്തുനിന്ന് വാങ്ങി വെച്ച് വേണം ഇളക്കാന്‍ . ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് മൂപ്പിച്ച് ശേഷിക്കുന്ന തേങ്ങ ചിരകിയതുകൂടി ഇട്ട് നന്നായി ഇളക്കി ചുവപ്പു നിറമാകുമ്പോള്‍ വാങ്ങി വേവിച്ച് കഷണങ്ങളില്‍ ചേര്‍ക്കുക.