ചേരുവകള്‍ :
ഉരുളക്കിഴങ്ങ് – 4 എണ്ണം
പച്ചമുളക് – 6 എണ്ണം
ഇഞ്ചി – ഒരു കഷണം അരിഞ്ഞത്
ഉള്ളി – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ (കുറുകിയത്)
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി ഉടയ്ക്കുക. ഉള്ളി, ഇഞ്ചി, മുളക്, ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേര്‍ത്ത് അടച്ചുവച്ച് വേവിയ്ക്കുക. പകുതി വേവാകുമ്പോള്‍ ഉടച്ച ഒരുളക്കിഴങ്ങ് ചേര്‍ത്ത് തിളപ്പിക്കുക. നന്നായി മിക്സ് ആയിക്കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക. (തേങ്ങാപ്പാല്‍ ചേര്‍ത്ത ശേഷം അധികം ചൂടാക്കുകയോ തിളപ്പിക്കുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം ) ഇനി കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വിളമ്പാം.