പുളിയിഞ്ചി

Date:

ചേരുവകള്‍ :
പുളി – അരക്കിലോ
ഇഞ്ചി – 150 ഗ്രാം
പച്ചമുളക്/കാന്താരിമുളക് – 150 ഗ്രാം
മുളകുപൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒന്നര ടീസ്പൂണ്‍
കായം പൊടി – 2 ടീസ്പൂണ്‍
ശര്‍ക്കര – ആവശ്യത്തിന് (പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ കാല്‍ക്കിലോ മുതല്‍ അരക്കിലോ വരെ ചേര്‍ക്കാം. മധുരം കുറവു മതിയെങ്കില്‍ വളരെ കുറച്ചുമാത്രം ചേര്‍ത്താല്‍ മതി).
ഉലുവാപ്പൊടി – 3 റ്റീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.

തയ്യാറാക്കുന്ന വിധം :

പുളി കുതിര്‍ത്ത് ചാറു മുഴുവന്‍ പിഴിഞ്ഞെടുത്ത് വെള്ളത്തില്‍ കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.  നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തിളക്കുക. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. ഇനി ഇതിലേയ്ക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവയും ചേര്‍ക്കുക. കുറുകിവരുന്നതുവരെ തിളപ്പിയ്ക്കുക.  അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

കുറുകാന്‍ തുടങ്ങുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് അലിയിക്കുക. ശര്‍ക്കര കുറേശ്ശെയായി ചേര്‍ത്ത് മധുരം ക്രമീകരിക്കാം. എല്ലാം കൂടി യോജിച്ച് കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. ചൂടാറിയശേഷം ഉലുവാപ്പൊടികൂടി ചേര്‍ത്തിളക്കിക്കഴിഞ്ഞാല്‍ പുളിയിഞ്ചി റെഡി.

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൃദയാരോഗ്യത്തിന് യോഗ

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌. നമ്മുടെ ശരീരത്തില്‍ ശക്‌തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്‌കാരം ലോകത്തിന്‌ നല്‍കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്‌ഥയിലാവുകയും ഹൃദയമിടിപ്പ്‌ നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും...

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം...

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം...