ചേരുവകള്‍ :
പൈനാപ്പിള്‍ അരിഞ്ഞത് – ഒരു കപ്പ്
മുന്തിരിങ്ങ – അരക്കപ്പ്
തേങ്ങ ചിരകിയത് – അരക്കപ്പ്
ജീരകം – ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കുറച്ച്
മുളകുപൊടി – ഒരു സ്പൂണ്‍
തൈര് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം :
തേങ്ങ ചിരകിയതും ജീരകവും കൂടി അരച്ചെടുത്ത് അതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് പച്ചമണം പോകുന്നതുവരെ വേവിക്കുക. ജീരകത്തിന്റെ മണം മാറിവരുമ്പോള്‍ ഉടച്ച പൈനാപ്പിള്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. ( കൂടുതല്‍ വെന്തു പോവാതെ ശ്രദ്ധിക്കണം. ആവശ്യത്തില്‍ കൂടുതല്‍ വേവായാല്‍ പൈനാപ്പിള്‍ കഷണങ്ങള്‍ കയ്ക്കാന്‍ സാധ്യത ഉണ്ട്. ) ഇനി തൈരു കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. വിളമ്പുന്നതിനു മുന്‍പായി മുന്തിരിങ്ങ ചേര്‍ക്കുക.