Homeഓണസദ്യമസാലക്കറി

മസാലക്കറി

ചേരുവകള്‍ :

ഉരുളക്കിഴങ്ങ്     –    ഒരെണ്ണം അരിഞ്ഞത്
ഉള്ളി         –    ഒരെണ്ണം അരിഞ്ഞത്
പച്ചമുളക്    –    രണ്ടെണ്ണം അരിഞ്ഞത്
തക്കാളി        –    രണ്ടെണ്ണം അരിഞ്ഞത്
മുളകുപൊടി    –    രണ്ട് സ്പൂണ്‍
ഗരം മസാല പൊടി    –    അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം :
ഉള്ളി, പച്ചമുളക്, തക്കാളി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ കുഴമ്പു രൂപത്തില്‍ അരച്ചെടുക്കുക.  ഈ മിശ്രിതം ഒരു പ്രഷര്‍ കുക്കറില്‍ ഇട്ട്  ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരക്കപ്പ് വെള്ളത്തില്‍ വേവിച്ചെടുക്കുക. ( നാല് വിസിലുകള്‍ കേള്‍ക്കുന്നതുവരെ വേവിച്ചാല്‍ മതിയാകും ) ആവി അടങ്ങിയതിനു ശേഷം – വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ തിളപ്പിച്ച് വറ്റിയ്ക്കാം – തീയില്‍നിന്നു വാങ്ങി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വിളമ്പാം.

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍

Must Read