ചേരുവകള്‍ :
ഉരുളക്കിഴങ്ങ് – ഒരെണ്ണം അരിഞ്ഞത്
ഉള്ളി – ഒരെണ്ണം അരിഞ്ഞത്
പച്ചമുളക് – രണ്ടെണ്ണം അരിഞ്ഞത്
തക്കാളി – രണ്ടെണ്ണം അരിഞ്ഞത്
മുളകുപൊടി – രണ്ട് സ്പൂണ്‍
ഗരം മസാല പൊടി – അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം :
ഉള്ളി, പച്ചമുളക്, തക്കാളി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ കുഴമ്പു രൂപത്തില്‍ അരച്ചെടുക്കുക. ഈ മിശ്രിതം ഒരു പ്രഷര്‍ കുക്കറില്‍ ഇട്ട് ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരക്കപ്പ് വെള്ളത്തില്‍ വേവിച്ചെടുക്കുക. ( നാല് വിസിലുകള്‍ കേള്‍ക്കുന്നതുവരെ വേവിച്ചാല്‍ മതിയാകും ) ആവി അടങ്ങിയതിനു ശേഷം – വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ തിളപ്പിച്ച് വറ്റിയ്ക്കാം – തീയില്‍നിന്നു വാങ്ങി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വിളമ്പാം.