Homeഓണസദ്യവെള്ളരിക്കാ കിച്ചടി

വെള്ളരിക്കാ കിച്ചടി

വെള്ളരിക്കയും തൈരും ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് വെള്ളരിക്കാ കിച്ചടി.

ചേരുവകള്‍ :

വെള്ളരിക്ക – 2 കപ്പ്  (ചെറിയ കഷണങ്ങളായി അരിഞ്ഞത്)
തൈര് – ഒരു കപ്പ്
തേങ്ങ ചിരകിയത് –  അരക്കപ്പ്
വറ്റല്‍ മുളക് – രണ്ട് എണ്ണം
കടുക് – അര ടീസ് സ്പൂണ്‍.
ജീരകം – അര ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

വെള്ളരിക്ക ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അല്പം വെളളത്തിലിട്ട് വേവിക്കുക. പകുതി വേവാകുമ്പോള്‍ ചിരകിയ തേങ്ങയും കടുകും ജീരകവും തൈരും  ചേര്‍ത്ത് അരച്ചെടുത്ത മിശ്രിതം ഇതില്‍ ചേര്‍ക്കുക. ചെറുതായി കുമിളകള്‍ വരുന്ന പരുവത്തില്‍ തീയില്‍നിന്നും വാങ്ങുക.

ഇനി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ അല്പം ളിച്ചെണ്ണയില്‍ വറുത്തെടുത്ത് ഇതില്‍ ചേര്‍ക്കണം. വെള്ളരിക്കാ കിച്ചടി തയ്യാര്‍.

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍

Must Read