ചേരുവകള്‍ :
മോര് – 4 ഗ്ലാസ് (നല്ല പുളിയുണ്ടെങ്കില്‍ ആവശ്യത്തിനു തണുത്ത വെള്ളം ചേര്‍ക്കണം)
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – ഒരു കഷണം 3/4 ഇഞ്ച് നീളത്തില്‍ അരിഞ്ഞത്
നാരകത്തിന്റെ ഇല – ഒന്ന്
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ചതച്ചെടുക്കുക. ഇത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മോരില്‍ ചേര്‍ത്തിളക്കുക. ഉപ്പോ എരിവോ കൂടിപ്പോയിട്ടുണ്ടെങ്കില്‍ ആവശ്യത്തിനു മോരോ തണുത്ത വെള്ളമോ ചേര്‍ക്കുക.