ചേരുവകള്‍ :
തൈര് – അരക്കപ്പ്
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ഇഞ്ചി നീളത്തിലരിഞ്ഞത് – കുറച്ച്
ജീരകം – ഒരു നുള്ള്
ഉലുവാ – ഒരു നുള്ള്
പച്ചമുളക് -3 എണ്ണം കീറിയത്
വറ്റല്‍ മുളക് -3 എണ്ണം (രണ്ടോ മൂന്നോ കഷണങ്ങളാക്കിയെടുക്കുക )
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
തൈര് അരക്കപ്പ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച ശേഷം ഇഞ്ചി അരിഞ്ഞതും പച്ചമുളകും വറ്റല്‍ മുളകും ജീരകവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വഴറ്റുക. നേരത്തേ യോജിപ്പിച്ചു വച്ച മോര് ഇതില്‍ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ കാച്ചുക. തൈര് പിരിഞ്ഞു പോകാതിരിക്കാന്‍ തവി കൊണ്ട് ഇളക്കികൊണ്ടിരിക്കാന്‍ ശ്രദ്ധിക്കണം.