Homeഓണസദ്യസംഭാരം

സംഭാരം

ചേരുവകള്‍ :

മോര് – 4 ഗ്ലാസ്‌ (നല്ല പുളിയുണ്ടെങ്കില്‍ ആവശ്യത്തിനു തണുത്ത വെള്ളം ചേര്‍ക്കണം)
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – ഒരു കഷണം  3/4 ഇഞ്ച് നീളത്തില്‍ അരിഞ്ഞത്
നാരകത്തിന്റെ ഇല – ഒന്ന്
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ചതച്ചെടുക്കുക. ഇത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മോരില്‍ ചേര്‍ത്തിളക്കുക. ഉപ്പോ എരിവോ കൂടിപ്പോയിട്ടുണ്ടെങ്കില്‍ ആവശ്യത്തിനു മോരോ തണുത്ത വെള്ളമോ ചേര്‍ക്കുക.

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍
Previous articleരസം
Next articleപുളിശേരി

Must Read