ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
ആസ്ത്മ അഥവാ വലിവ് ഉള്ളവര്‍ രോഗാവസ്ഥയെ അകറ്റി നിര്‍ത്താന്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കുന്നതിലൂടെ ആസ്ത്മയെ ഒരു പരിധിവരെ അകറ്റി നിര്‍ത്താം. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണനിയന്ത്രണവും ജീവിതക്രമീകരണവുമെന്ന് ഓര്‍ത്തിരിക്കുക. തണുത്ത...
കുഞ്ഞുവാവ കരയുമ്പോള്‍ അമ്മമാരുടെ മനസ്സ് പിടയ്ക്കും. കുഞ്ഞുങ്ങള്‍ കരയുന്നതിനു പ്രധാന കാരണം പലപ്പോഴും ദേഹാസ്വസ്ഥതയായിരിക്കാം. കുഞ്ഞുങ്ങള്‍ എന്ത് അസ്വസ്ഥത മൂലമാണ് കരയുന്നതെന്നു മനസ്സിലാക്കാന്‍ ചില വഴികളുണ്ട്.
കുഞ്ഞിനെ തോളില്‍ ചേര്‍ത്ത് കിടത്തുമ്പോഴോ കമഴ്ത്തി കിടത്തുമ്പോഴോ...
ഒരു വീടിന് പൂര്‍ണത നല്‍കുന്നത് ഭംഗിയുള്ള പെയിന്റിങ്ങാണ്. തൂമഞ്ഞിന്റെ നൈര്‍മല്യമുള്ള വെള്ളനിറം മുതല്‍ കടുംചുവപ്പുവരെ വീടുകള്‍ക്ക് നിറങ്ങളാകാറുണ്ട്. വീടിന്റെ നിറം താമസക്കാരുടെ മാനസികാരോഗ്യത്തെയും ചിന്തകളെയുംവരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് വീട്,...
തിരക്കു പിടിച്ച ഇന്നത്തെ ലോകത്ത് ‘ ടെന്‍ഷന്‍ ’അനുഭവിക്കാത്തവരായി ആരും ഇല്ല. കൊച്ചു കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍വരെ എല്ലാവര്‍ക്കും മാനസിക പിരിമുറുക്കം ഉണ്ട്. കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം. പാട്ടു കേട്ടും എന്തെങ്കിലും...