Homeഓണസദ്യഓലന്‍

ഓലന്‍

ഓണ സദ്യയില്‍ ഒഴിവാക്കാനാകാത്ത ഒരു കൂട്ടു കറിയാണ് ഓലന്‍ . മത്തങ്ങ അല്ലെങ്കില്‍ കുമ്പളങ്ങയും വന്‍പയറുമാണ് ഓലന്റെ പ്രധാന ചേരുവകള്‍ .

ചേരുവകള്‍ :
മത്തങ്ങ – ചെറിയ കഷണങ്ങളാക്കിയത് 2 കപ്പ്
സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 4 എണ്ണം നടുവേ കീറിയത്
ഇഞ്ചി – ഒരു കഷണം ചെറുതായി അരിഞ്ഞത്
തേങ്ങാപ്പാല്‍ – അരക്കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
മത്തങ്ങ, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരക്കപ്പ് വെള്ളത്തില്‍ വെള്ളം വറ്റുന്നതുവരെ വേവിക്കുക. ശേഷം തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ക്കുക. വെളിച്ചെണ്ണ താളിച്ച ശേഷം ചെറുതീയില്‍ ഓലന്‍ കുറുകി വരുമ്പോള്‍ സ്റ്റൌ ഓഫ് ചെയ്യാം. ചൂട് ആറിയ ശേഷം വിളമ്പാം.

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍

Must Read