ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, ഡിപ്രഷന്‍ ഉണ്ടാവുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്.
ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്...
ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദന പലര്‍ക്കും ഒരു വലിയ പ്രശ്നമാണ്. ആര്‍ത്തവ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലരില്‍ ഛര്‍ദിലിനുകാരണമാകാറുണ്ട്. ആര്‍ത്തവദിനങ്ങളില്‍ ഉലുവ വെള്ളം, ജീരക വെള്ളം എന്നിവ കുടിക്കുന്നത് വേദനയ്ക്കും മറ്റ്...
“വൌ വാട്ട് എ ബാത്ത് റൂം” എന്ന പരസ്യവാചകം ശ്രദ്ധിക്കാത്തവര്‍ ആരും കാണില്ല. വൃത്തിയും മനോഹാരിതയും സൌകര്യവുമുള്ള ബാത്ത്‌റൂമുകളാണ് വീടിന് ആവശ്യം. മുടക്കാന്‍ സാധിക്കുന്ന പണത്തിനനുസരിച്ച് ബാത്ത്‌റൂം മോടി പിടിപ്പിക്കാം. ബാത്ത്‌റൂമിന് ഭംഗിയും...
ചെരുപ്പു വാങ്ങാന്‍ കടയില്‍ കയറി ഉള്ളതെല്ലാം ഇട്ടു നോക്കിയാലും മനസ്സിനിണങ്ങിയ ഒരെണ്ണം കിട്ടിയില്ലെന്നു പരിതപിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള രൂപത്തിലും നിറത്തിലും മെറ്റീരിയലിലും സ്വയം ചെരിപ്പ് ഡിസൈന്‍ ചെയ്‌തെടുക്കാം. ഹീലിന്റെ...