ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
ചര്‍മ്മത്തിലെ ചുളിവുകള്‍ നികത്തുന്നതിനും, കുരുക്കളും കറുത്ത പാടുകളും നീക്കി തിളക്കം കൊണ്ടുവരുന്നതിനും ഫേഷ്യലുകള്‍ സഹായിക്കും. ഫേഷ്യലില്‍ ക്ലെന്‍സിങ്ങ്, ടോണിങ്ങ്, മോയിസ്ചറൈസിങ്ങ് എന്നിങ്ങനെ മൂന്നു പടികളുണ്ട്. മസാജ്, ആവി കൊള്ളിക്കല്‍, ഫേസ്മാസ്‌ക് എന്നിവ ഓരോരുത്തരുടെയും...
പ്ലാസ്റ്റിക്കിലും, ഫൈബറിലും തീര്‍ത്ത ആഭരണങ്ങള്‍ക്കു പകരം വയ്ക്കാന്‍ മുളയില്‍ തീര്‍ത്ത ആഭരണങ്ങള്‍ എത്തിക്കഴിഞ്ഞു. പുതിയ തലമുറ മുള ആഭരണങ്ങളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മുളയില്‍ നിര്‍മ്മിച്ച മാലകളും കമ്മലുകളും നെക്ലേസുകളും വളകളും...
താന്‍ സുന്ദരിയാണ് എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു പെണ്ണുമില്ല. സൗന്ദര്യമാണ് ഏതൊരു സ്‌ത്രീയുടേയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്. തിരക്കു പിടിച്ച ജീവിതത്തില്‍ പലപ്പോളും സൌന്ദര്യ സംരക്ഷണത്തിനു മതിയായ സമയം കിട്ടാറില്ല എന്നാണ് മിക്കവരുടെയും പരാതി....