ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
എക്കാലത്തെയും കൗമാരക്കാരുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ക്രീമുകളും അലോപ്പതി, ആയുര്‍വേദ മരുന്നുകളും ഒക്കെ പരീക്ഷിച്ചിട്ടും കുരുക്കളുടെ എണ്ണം കൂടിവരുന്നതല്ലാതെ കുറയുന്നതേയില്ലെന്നു സങ്കടപ്പെടുന്നവര്‍ ഒട്ടേറെയുണ്ട്. അധികം പണം മുടക്കാതെ മുഖക്കുരു...
“വൌ വാട്ട് എ ബാത്ത് റൂം” എന്ന പരസ്യവാചകം ശ്രദ്ധിക്കാത്തവര്‍ ആരും കാണില്ല. വൃത്തിയും മനോഹാരിതയും സൌകര്യവുമുള്ള ബാത്ത്‌റൂമുകളാണ് വീടിന് ആവശ്യം. മുടക്കാന്‍ സാധിക്കുന്ന പണത്തിനനുസരിച്ച് ബാത്ത്‌റൂം മോടി പിടിപ്പിക്കാം. ബാത്ത്‌റൂമിന് ഭംഗിയും...
ടെറക്കോട്ട ആഭരണങ്ങള്‍ക്ക് ഫാഷന്‍ ലോകത്ത് പ്രിയം ഏറുകയാണ്. ഏതു രൂപത്തിലും നിറത്തിലും ആകര്‍ഷണീയമായ ആഭരണങ്ങള്‍ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയെടുക്കാം. കളിമണ്‍ ആഭരണങ്ങള്‍ക്ക് ഒരിക്കലും അതിന്റെ തനിമ നഷ്ടപ്പെടുന്നില്ലാത്തതിനാല്‍ ഫാഷന്‍ എത്ര മാറിവന്നാലും ഇവ ഉപയോഗിക്കാം....
വിരുദ്ധ ധ്രുവങ്ങള്‍ തമ്മില്‍ ചേരുന്നത് മാഗ്നറ്റിന്റെ കാര്യത്തില്‍ മാത്രമല്ല; നിറങ്ങളുടെ കാര്യത്തിലും പരസ്പരവിരുദ്ധമായി നമുക്കു തോന്നുന്ന നിറങ്ങളെ കലാപരമായി ഇണക്കിച്ചേര്‍ക്കാന്‍ സാധിക്കും. ഫാഷന്‍ രംഗത്ത് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ആര്‍ട്ട് ഓഫ് പെയറിംഗ്’എന്നറിയപ്പെടുന്ന കളര്‍...
മുംബൈ പോലീസിനുശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാവുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ബോബി - സഞ്ജയ് ടീം ആണ് തിരക്കഥ...